ഡല്‍ഹി: ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വ്വാഹക സമിതി അംഗം ഒ.രാജഗോപാല്‍ എംഎല്‍എ, ദേശീയ സമിതി അംഗം അഡ്വ.പി.എസ്. ശ്രീധരന് പിള്ള എന്നിവര്‍ കേരളത്തില്‍ നിന്നും പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ചടങ്ങിനെത്തി. പളനിസ്വാമിയും പനീര്‍ശെല്‍വവും എഐഎഡിഎംകെ ലയനം സംബന്ധിച്ച് മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയേക്കാള്‍ ഇരട്ടിയിലേറെ വോട്ടുകള്‍ നേടിയാണ് മുന്‍ കേന്ദ്രമന്ത്രിയായ വെങ്കയ്യ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. വെങ്കയ്യക്ക് 516 വോട്ടുകളും ഗോപാല്‍ കൃഷ്ണക്ക് 244 വോട്ടുകളും ലഭിച്ചു. ഇന്നലെയാണ് ഹമീദ് അന്‍സാരിയുടെ കാലാവധി അവസാനിച്ചത്.
Discussion about this post