തൃശൂര്‍: കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജ് യൂണിയന് തെരഞ്ഞെടുപ്പുകളില്‍ എ ബി വിപിക്ക് മികച്ച മുന്നേറ്റം. കുന്ദംകുളം വിവേകാനന്ദ കോളേജ്, കല്ലേപ്പുള്ളി ഐ എച് ആര് ഡി, കൊടുങ്ങല്ലൂര്‍ ഐ എച് ആര് ഡി, പാലക്കാട് ചെമ്പൈ സംഗീത കോളേജ്, എന്നിവിടങ്ങളില്‍ എ ബി വിപി യൂണിയന് വിജയിച്ചു. ബാലുശേരി ഗവണ്മെന്റ് കോളേജ്, ചേലക്കര ഐ എച് ആര് ഡി എന്നിവിടങ്ങളില്‍ ചെയര്മാന്, മറ്റനേകം കോളേജുകളില്‍ ജനറല്‍, ക്ലാസ് റപ്, അസോസിയേഷന് സീറ്റുകള്‍ ലഭിക്കുകയും ചെയ്തു. തൃശൂര്‍ ജില്ലാ കണ്‍വീനര്‍ കൃഷ്ണപ്രസാദ് അടക്കം ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികൂല സാഹചര്യങ്ങളിലും പ്രവര്‍ത്തകര്‍ക്ക് ആശയത്തോടുള്ള ആത്മാര്‍ത്ഥതയുടെ വിജയമാണിതെന്നു എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് പ്രതികരിച്ചു. ‘കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം യഥാര്‍ത്ഥ ജന സേവകരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്യാര്‍ത്ഥികളെ തമ്മിലടിപ്പിച്ച് ക്യാമ്പസുകളില്‍ അരാജകത്വവും, പൊതു സമൂഹത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും പരിപോഷിപ്പിക്കുന്ന ഇടതു പ്രസ്ഥാനങ്ങളെ വിദ്യാര്‍ത്ഥികള്‍ തൂത്തെറിയുന്ന കാലം വിദൂരമല്ല.’ ശ്യാം രാജ് കൂട്ടിച്ചേര്‍ത്തു.
‘വോട്ട് ഷെയര്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുകളില്‍ ഇതിലും മികച്ച പ്രവര്‍ത്തനമായിരിക്കും എ ബി വി പി കാഴ്ച വയ്ക്കുക. പോരാടിയവര്‍ക്ക് ആശംസകള്‍. വിദ്യാര്‍ത്ഥികള്‍ എ ബി വിപി യ്ക്ക് മേലര്‍പ്പിച്ച വിശ്വാസം തീര്‍ച്ചയായും സംരക്ഷിക്കപ്പെടുമെന്നും ശ്യാം രാജ് എ ബി വി പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു പറഞ്ഞു.
ഇത്തവണയും വിവിധ കോളേജുകളില്‍ എ ബി വിപി മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.
Discussion about this post