ഇന്‍ഡോര്‍: ഗോവധ നിരോധന ബില്ലിനുമേല്‍ പാര്‍ലമെന്റിനെ പൊതു സമവായം നേടിയെടുക്കുവാന്‍ ശ്രമിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഗോവധ നിരോധനം രാജ്യത്ത് നടപ്പിലാക്കാന്‍ പൊതു സമവായം ആവശ്യമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജൈന മത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ടയില്‍ ദീര്‍ഘ നാളായി തീര്‍പ്പാക്കാതെ കിടന്ന ഗോവധ നിരോധന ബില്‍ ആഭ്യന്തരമന്ത്രാലായം അംഗീകരിച്ച് രാഷ്ട്രപതിയുടെ അന്തിമ അനുമതിക്ക് അയച്ചിരിക്കുകയാണെന്നും വ്യക്തമാക്കി.
മദ്ധ്യപ്രദേശില്‍ നിന്ന് കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നും പശുക്കളെ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് സമാനമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഗോവധ നിരോധന നിയമം ശക്തമാക്കുമെന്നും ഗോവധം നരഹത്യയ്ക്ക് തുല്യമായ കുറ്റമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post