കൊച്ചി: ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂളില്‍ പതാക ഉയര്‍ത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്താല്‍ അത് നിലനില്‍ക്കുന്നതല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് അഡ്വ. രാം കുമാര്‍. സ്കൂളിനെതിരെയും കേസെടുക്കാന്‍ കഴിയില്ല. അഥവാ കേസെടുത്താല്‍ ഹൈക്കോടതിക്കെതിരേയും കേസെടുക്കേണ്ടി വരുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തില്‍ കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ് അസോസിയേഷന് പ്രസിഡന്റാണ് പതാക ഉയര്‍ത്തിയത്. താന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ രണ്ട് പ്രാവശ്യം പതാക ഉയര്‍ത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ തനിക്കെതിരെ കേസെടുക്കേണ്ടി വരും. ഹൈക്കോടതിക്കെതിരേയും കേസെടുക്കണം.
കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരെ കേസെടുക്കാത്തതെന്തെന്നും രാം കുമാര്‍ ചോദിച്ചു. മോഹന്‍ ഭാഗവതിനെതിരെ കേസെടുത്താല്‍ ഒരു തരത്തിലും നിലനില്‍ക്കുന്നതല്ലെന്നും രാം കുമാര്‍ പറഞ്ഞു. സ്കൂളിനെതിരെ കേസെടുത്താലും നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post