കൊല്ലം: കൊല്ലത്ത് സമയത്ത് സഹായം നിഷേധിച്ച് അപകടത്തിപ്പെട്ട വൃദ്ധനെ മരണത്തിലേക്ക് തള്ളിവിട്ടത് പോലീസ്. കൊല്ലം ജില്ലയിലെ ചവറയില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ അപകടത്തിലാണ് വൃദ്ധന് മരിച്ചത്. വാഹനമിടിച്ച് വഴിയില്‍ കിടന്ന വൃദ്ധനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസിന്റെ സഹായം തേടിയെങ്കിലും പോലീസ് നിരസിച്ചു. അപകടത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവം വന്‍ വിവാദം ഉയര്‍ത്തുമ്പോള്‍ ആണ് അടുത്ത സംഭവം.
ഇന്നലെ രാത്രി 11.30 യോടെ നീണ്ടകരയില്‍ വെച്ച് വൃദ്ധനെ കാറിടിക്കുകയായിരുന്നു. തുടര്‍ന്ന് കാറ് നിര്‍ത്താതെ പോകുകയും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പരിക്കേറ്റ് കിടന്ന വൃദ്ധനെയെടുത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം നിന്നിട്ടും വാഹനമൊന്നും കിട്ടിയില്ല. അപ്പോഴാണ് സമീപത്ത് കിടന്ന പോലീസ് കണ്ട്രോള് റൂമിന്റെ വാഹനത്തിന്റെ സഹായം തേടിയത്. എന്നാല്‍ തങ്ങള്‍ക്ക് പ്രതിപക്ഷനേതാവിന് അകമ്പടി പോകണമെന്ന് പറഞ്ഞ് ഇവര്‍ ആവശ്യം നിരസിക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷമാണ് നാട്ടുകാര്‍ക്ക് വൃദ്ധനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ സാധിച്ചത്.
ഒടുവില്‍ അതിലേ വന്ന മുഴുവന്‍ വാഹനങ്ങള്‍ക്കു കൈ നീട്ടിയിട്ടും ഒരെണ്ണം പോലും നിര്ത്താതായ സാഹചര്യത്തില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് വിളിച്ചു വരുത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ കൊല്ലം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോള്‍ പാരിപ്പള്ളിയില്‍ വെച്ച് അപകടത്തില്‍ പെട്ടയാള്‍ക്ക് ജീവന് നഷ്ടമായി.
പോലീസ് സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ വൃദ്ധനെ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം കൊല്ലം മെഡിക്കല്‍ കോളേജില്‍ വെച്ചിരിക്കുകയാണ്.
ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശി മുരുകന് കൊല്ലപ്പെട്ട സംഭവത്തില്‍ സമൂഹമനസ്സാക്ഷിയുടെ പ്രതിഷേധം അടങ്ങുന്നതിന് മുമ്പാണ് പുതിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചികിത്സ നിഷേധിക്കപ്പെട്ട് മുരുകന് മരണത്തിന് കീഴടങ്ങുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 15 വെന്റിലേക്റ്റുകള് സ്റ്റാന്‍ഡ്ബൈ ആയിട്ട ഉണ്ടായിരുന്നതായിട്ടാണ് പോലീസിന് കിട്ടിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഓഗസ്റ്റ് ആറിന് രാത്രിയില്‍ പരിക്കേറ്റ തിരുനല്‍വേലി സ്വദേശി മുരുകന് ആറു മണിക്കൂറോളമാണ് ചികിത്സ നിഷേധിക്കപ്പെട്ട് കിടക്കേണ്ടി വന്നത്.
Discussion about this post