കോട്ടയം : ബാര്‍കോഴ കേസില്‍പ്പെട്ട ധനമന്ത്രി കെ.എം. മാണിയെ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണി പുറത്തായാല്‍ മന്ത്രിസഭ താഴെ വീഴുമെന്ന് മുഖ്യമന്ത്രിക്കറിയാം. മാണിക്കെതിരെ നടപടിയെടുത്താല്‍ മറ്റ് മന്ത്രിമാര്‍ക്കെതിരെയും നടപടിയെടുക്കേണ്ടിവരും. ഇക്കാരണത്താലാണ് ഉമ്മന്‍ചാണ്ടി മാണിയെ സംരക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ ഒരേയൊരു വൈസ് ചെയര്‍മാനായ പി.സി. ജോര്‍ജിന് പോലും കെ.എം. മാണി രാജിവയ്ക്കണമെന്ന് പറയേണ്ടി വന്നു. കോണ്‍ഗ്രസ് വക്താവായ പന്തളം സുധാകരന്‍ മാണി രാജിവച്ചു വിശ്രമിക്കണമെന്ന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനും ഇത്തരം അഭിപ്രായമുണ്ടെന്ന് വി.ഡി.സതീശനും വ്യക്തമാക്കി. ഇങ്ങനെ മാണി രാജി വയ്ക്കണമെന്ന വികാരം യുഡിഎഫിനുള്ളില്‍ത്തന്നെ ശക്തമായിട്ടും മാണിയെ പിന്തുണച്ച് സംരക്ഷിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും കോടിയേരി ആരോപിച്ചു. മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വം പൊതുജന പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങലോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post