തിരുവനന്തപുരം: ആധാറില്‍ വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യത മൗലികാവകാശമാണ് എന്നതിനെ കോടതിയില്‍ പിന്തുണച്ച സംസ്ഥാന സര്‍ക്കാര്‍ പക്ഷേ സര്‍ക്കാര്‍ സംവിധാനങ്ങളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന പ്രഖ്യാപനവുമായി ഐടി നയരേഖ പുറത്തിറക്കിയതാണ് ചര്‍ച്ചക്കിടയാക്കിയത്.
എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാരിന്റെ ഐടി നയരേഖ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ആധാര്‍ വിഷയയത്തില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചില്‍ വാദം തുടരുന്നതിനിടെയാണ് ഐടിനയരേഖയില് സര്‍ക്കാര്‍ സംവിധാനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റ പ്രഖ്യാപനം.
സ്വകാര്യത മൗലീകാവകാശമാണോ എന്ന വിഷയത്തില്‍ സ്വാകാര്യതയെ പിന്തുണച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടിതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഈ നിലപാടിന് വിരുദ്ധമാണ് സര്‍ക്കാര്‍ സംവിധാനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം.
ഗുണഭോക്താക്കള്‍ക്കായുള്ള സബ്സിഡി കൈമാറ്റത്തിന് മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവും നില നില്‍ക്കുന്നുണ്ട്.
Discussion about this post