ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ടി.ടി.വി. ദിനകരന് പക്ഷത്തുള്ള 19 എംഎല്‍എമാര്‍ പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇന്ന് ടി.ടി.വി. ദിനകരനൊപ്പം രാജ്ഭവനില്‍ എത്തിയാണ് എംഎല്‍എമാര്‍ ഗവര്‍ണറെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയിലുള്ള വിശ്വാസം തകര്‍ന്നെന്നും എംഎല്‍എമാര്‍ ഗവര്‍ണറെ അറിയിച്ചിരുന്നു.
അതേസമയം, അണ്ണാ ഡിഎംകെയില്‍ നിന്ന് എംപി വൈത്തിലിംഗത്തെ പുറത്താക്കുന്നതായി ടി.ടി.വി. ദിനകരന് അറിയിച്ചു. തിങ്കളാഴ്ച ഇപിഎസ്ഒ-പിഎസ് സംയുക്ത നേതൃയോഗത്തില്‍ ശശികലയെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചത് വൈത്തിലിംഗമാണ്.
ഇപിഎസ്-ഒപിഎസ് പക്ഷങ്ങള്‍ സംയുക്തമായി രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കോ-കണ്‍വീനറാണ് വൈത്തിലംഗം. ശശികലയുടെ അംഗീകാരത്തോടെയാണ് വൈത്തിലംഗത്തിനെതിരെ നടപടി സ്വീകരിച്ചതെന്നും ദിനകരന് പറഞ്ഞു.
Discussion about this post