കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട ലാവ്ലിന് കേസിലെ കീഴ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. പിണറായി വിജയന് ഉള്‍പ്പടെയുള്ള മൂന്ന് പ്രതികള്‍ വിചാരണയില്ലാതെ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിയാണ് ഹൈക്കോടതി ശരിവച്ചത്. ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. പിണറാി വിജയനെ കുറ്റവിമുക്തനാക്കിയ കോടതി അദ്ദേഹത്തിനെതിരായ കേസ് പ്രഥമദൃഷ്ട്യ നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. പിണറായിയെ സിബിഐ ബലിയാടാക്കുകയായിരുന്നു. സിബിഐ മറ്റ് വൈദ്യുതി മന്ത്രിമാരെ ഒഴിവാക്കി പിണറായി വിജയനെ മാത്രം ലക്ഷ്യം വെക്കുകയായിരുന്നു. രണ്ട് മുതല്‍ നാല് പ്രതികള്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.കെഎസ്ഇബി ചെയര്മാന് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരാണ് ഇവര്‍. അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിന്റെ വാദം പൂര്‍ത്തിയായത്. അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറലായ എം.കെ ദാമോദരന്‍, പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വെ എന്നിവരാണ് പിണറായിക്കായി കേസ് വാദിച്ചത്. 202 പേജുള്ളതാണ് വിധി പ്രസ്താവം.
പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന് കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്. സിബിഐ അന്വേഷണം നടത്തുകയും 2013 നവംബറില്‍ പിണറായി വിജയനുള്‍പ്പെടെയുളളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഏറെ രാഷ്ട്രീയ പ്രധാനപ്പെട്ടതാണ് ലാവ് ലിന് കേസിലെ വിധി. കേസിലെ ഏഴാം പ്രതിയാണ് പിണറായി വിജയന്.
Discussion about this post