തിരുവനന്തപുരം: ബാലാവകാശ കമ്മിഷന് നിയമന വിവാദവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രേഖാമൂലം കോടതി വിമര്‍ശിച്ചിട്ടില്ലെന്നും പരാമര്‍ശത്തിന്റെ പേരില്‍ രാജിയില്ലെന്നും പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
സമയം നീട്ടി നല്‍കിയത് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനായിരുന്നു. നിയമ സെക്രട്ടറി വിശദമായി പരിശോധിച്ച ശേഷമായിരുന്നു നിയമനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരേഷ് മികച്ച പ്രവര്‍ത്തന പരിചയമുള്ളയാളാണെന്നും പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു
ഈ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. കെസി ജോസഫാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോടതി റദ്ദാക്കിയ നിയമനത്തെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.സി.ജോസഫ് പറഞ്ഞു.
Discussion about this post