കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപകൊണ്ട കണ്ണൂരിലെ പിണറായിയില്‍ സിപിഎം ഭീകരതയ്ക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശബ്ദം മുഴങ്ങും.. ബിജെപിയുടെ ജനരക്ഷയാത്രയില്‍ പങ്കെടുക്കാനാണ് അമിത് ഷാ പിണറായിയില്‍ എത്തുന്നത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന യാത്ര സെപ്തംബര്‍ ഏഴിനു പയ്യന്നൂരില്‍ വച്ച് അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്യും. പിണറായിയില്‍ അമിത് ഷാ പ്രസംഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനരക്ഷയാത്രയുടെ ആദ്യ മൂന്നു ദിവസങ്ങളില്‍ അമിത് ഷാ പങ്കെടുക്കും. മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കും മത ഭീകരതയ്ക്കുമെതിരെ എന്ന പേരിലാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ജനരക്ഷ യാത്ര സംഘടിപ്പിക്കുന്നത്. 11 ജില്ലകളിലായുള്ള പര്യടനം സെപ്തംബര്‍ 23ന് തിരുവനന്തപുരത്ത് സമാപിക്കും. 1939ലെ പിണറായി സമ്മേളനത്തോടെയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊള്ളുന്നത്.
ശക്തമായ സര്‍ക്കാര്‍ വിരുദ്ധവികാരം നിലനില്‍ക്കുന്ന കേരളത്തില്‍ ജനരക്ഷ യാത്ര പാര്‍ട്ടിയ്ക്ക് മുന്നേറ്റം പകരുമെന്നാണ് ബിജെപി പ്രതീക്ഷ. സിപിഎം തീവ്രവാദസംഘടന കൂട്ടുകെട്ട് ഉള്‍പ്പടെയുള്ള വിഷയങ്ങളും ന്യൂനപക്ഷ പ്രീണനവും, ദളിത് വിരുദ്ധതയും ജനരക്ഷായാത്രയിലെ പ്രധാന പ്രചരണായുധമാകും.
Discussion about this post