ഡല്‍ഹി: ചൈനയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഡോക് ലാം വിഷയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നിലനിന്ന 73 ദിവസംനീണ്ട സംഘര്‍ഷം അവസാനിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെയാണ് ചൈനയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ബ്രിക്സ്.ഡോക്ലാമില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും തിങ്കളാഴ്ച ധാരണയിലെത്തിയിരുന്നു. സംഘര്‍ഷത്തിന് വഴിതെളിച്ച റോഡ് നിര്‍മ്മാണം ചൈന നിര്‍ത്തിവച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്തതിനുശേഷം പ്രധാനമന്ത്രി മ്യാന്മാറിലേക്കുപോകും. മ്യാന്മാര് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഏഴുവരെ ആരാജ്യം സന്ദര്‍ശിക്കുന്നത്.
2014 നവംബറില്‍ മ്യാന്മാറില് നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുത്തിരുന്നു.
Discussion about this post