ഡല്‍ഹി : രാജ്യത്ത് സ്ഥിരമായി ട്രെയിനുകള്‍ വൈകിയോടുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റെയില്‍വേ മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടു.ട്രെയിനുകള്‍ സ്ഥിരമായി വൈകുന്നുവെന്ന പരാതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയതോടെയാണ് നടപടി.
നേരത്തെ കൃത്യമായി ഓടിക്കൊണ്ടിരുന്ന ട്രെയിനുകള്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് വൈകുന്നതെന്ന് വിശദീകരണം ആവശ്യപ്പെട്ടള്ള കത്തില്ചോദിക്കുന്നു.പൊതുജനങ്ങളെ കൂടാതെ മന്ത്രിമാരും എംപിമാരും പരാതിക്കത്തുകള്‍ അയക്കുന്നുണ്ട്. പരാതികളെല്ലാം കൃത്യമായി റെയില്‍വേ മന്ത്രാലയത്തിന് കൈമാറിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Discussion about this post