മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയനിലെ മോഹന്‍ലാലിന്റെ കാഷായ വേഷത്തിലുള്ള ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഡല്‍ഹി ടൈംസാണ് വാരണാസിയില്‍ നിന്നും മോഹന്‍ലാലിന്റെ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
മാന്ത്രിക കഥയായതിനാല്‍ ഒടിയനില്‍ മോഹന്‍ലാല്‍ വ്യത്യസ്തമായ ലുക്കുകളില്‍ പ്രേക്ഷകര്‍ക്ക് മുന്പില് പ്രത്യക്ഷപ്പെടും. ഒടിയന് മാണിക്യന് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാരിയരാണ് ചിത്രത്തിലെ നായിക.
ഷൂട്ടിങ് വാരണാസിയില്‍ വച്ച് നടന്നിരുന്നു. ഇവിടെ വച്ചെടുത്ത ഒരു ചിത്രമാണ് വൈറലാകുന്നത്. 30 കോടിരൂപയോളം വരുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.
വാരണാസിയിലെ ഷെഡ്യൂള്‍ തീര്ന്നന്നെും പാലക്കാടുള്ള തേന്‍കുറിശ്ശിയിലാണ് ഇനി ഒടിയന്റെ ചിത്രീകരണം നടക്കുക എന്നും സംവിധായകന് വ്യക്തമാക്കി.
Discussion about this post