തിരുവനന്തപുരം: സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം ലൗജിഹാദ് എന്നു വിളിച്ച് അധിക്ഷേപിക്കരുതെന്ന വാദവുമായി തിരുവനന്തപുരം പാളയം ഇമാം. പാളയം പള്ളിയിലെ ഈദ് നമസ്ക്കാര ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ഇമാമിന്റെ പ്രസ്താവന.
സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം എല്ലാവരും അംഗീകരിക്കണം. ഇതിനെ ലൗജിഹാദ് എന്നു വിളിച്ച് അധിക്ഷേപിക്കരുതെന്നും പറഞ്ഞു. മുത്തലാഖ് കേസിലെ വിധി ഏക സിവില്‍ കോഡിലേക്കുള്ള കവാടമാക്കരുതെന്ന് ഇമാം അഭിപ്രായപ്പെട്ടു. മുസ്ലീം മത പണ്ഡിതരുമായി ആലോചിച്ച ശേഷം വേണം നിയമ നിര്‍മ്മാണം ആരംഭിക്കുവാനെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനായ ഇബ്രാഹിം നബി ദൈവകല്പ്പന പ്രകാരം മകന് ഇസ്മാഈലിനെ ബലി കൊടുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങുകൂടിയാണ് ബലി പെരുന്നാള്‍. പള്ളികളും ഈദ് ഗാഹുകളും കേന്ദ്രീകരിച്ച് രാവിലെ മുതല്‍ പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും. തുടര്‍ന്ന് ബലിച്ചടങ്ങുകളും നടക്കും.
Discussion about this post