പട്ന: മഹാസഖ്യത്തിന്റെ തകര്‍ച്ചക്ക് പിന്നാലെ ബീഹാര്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധിയുണ്ടാക്കിക്കൊണ്ട് 14 എംഎല്‍എമാര്‍ ജെ.ഡി.യുവിലേക്ക്. ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ ജെഡിയു നേതൃത്വമുമായി ചര്‍ച്ച നടത്തി. 27 എംഎല്‍എമാരാണ് ബീഹാറില്‍ പാര്‍ട്ടിക്കുള്ളത്. ഇതില്‍ 18 എംഎല്‍എമാര്‍ ഒരുമിച്ച് പാര്‍ട്ടി വിട്ടാല്‍ മാത്രമേ കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കുകയുള്ളു. ഈ സാഹചര്യത്തില്‍ നാല് എംഎല്‍എമാരെക്കൂടി കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ് വിമത എംഎല്‍എമാര്‍.
അധികാരത്തിന്റെ ഭാഗമാകാതിരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല എന്ന നിലപാടിലാണ് വിമത എംഎല്‍എമാര്‍. ഈ സാഹചര്യത്തിലാണ് ഇവര്‍ പാര്‍ട്ടി വിടാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്.
പിസിസി അധ്യക്ഷന്‍ അശോക് ചൗധരിയാണ് വിമത നീക്കത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അദ്ദേഹം ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നുവെന്ന് വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. പ്രശ്നം പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്നുമുണ്ട്.
Discussion about this post