ബെയ്ജിംഗ് : ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഡോക് ലാം തര്‍ക്കം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു കൂട്ടരും പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ. ഡോക് ലാം അടഞ്ഞ അധ്യായമാണെന്നും ഇരുവരും വിലയിരുത്തി.
ഇന്ത്യയുമായുള്ള ബന്ധം പഞ്ചശീല തത്വങ്ങള്‍ പ്രകാരം തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങ് പറഞ്ഞു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും സമാധാന പുര്‍ണമായ സഹവര്‍ത്തിത്വം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പര ബഹുമാനത്തോടെ പരിഹരിക്കുമെന്നും പിന്നോട്ടല്ല, മുന്നോട്ടാണ് നോക്കേണ്ടതെന്നും ചര്‍ച്ചയ്ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു.
ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്കിടെ ഭീകരത ചര്‍ച്ചാ വിഷയമായില്ലെന്നും അക്കാര്യങ്ങള്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തതാണെന്നും ജയശങ്കര്‍ പറഞ്ഞു. മസൂദ് അസറിനെ ആഗോള ഭീകരരനാക്കി പ്രഖ്യാപിക്കുന്ന കാര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ബ്രിക്‌സ് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ചൈനയെ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ അഭിനന്ദിച്ചു.
രണ്ടു മാസത്തിലധികം നീണ്ടു നിന്ന ഡോക്ലാമിലെ സംഘര്‍ഷത്തിന് ശേഷമുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്ച്ചയെ ആകാംക്ഷയോടെയാണ് ലോകം ഉറ്റനോക്കുന്നത്. ഉച്ചകോടിയ്ക്ക് മുന്നോടിയായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍് ചൈനിസ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ മോദിൃഷീ ജിന്‍പിംഗ് കൂടിക്കാഴ്ചയില്‍ പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യയും ചൈനയും നിര്‍ണായക ശക്തികളാണെന്ന ചൈനിസ് പ്രസിഡണ്ടിന്റെ വാക്കുകള്‍ ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരമാണെന്നാണ് വിലയിരുത്തല്‍. സാര്‍ക് ഉച്ചകോടിയ്ക്കിടെ ഇന്ത്യയക്കനുകൂലമായി പാക്കിസ്ഥാനെതിരായ നിലപാട് ചൈന സ്വീകരിച്ചതും ഇതിന്റെ മുന്നോടിയായിരുന്നു. വ്യാപാര പങ്കാളി എന്ന നിലയില്‍ ചൈനയ്ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണ് ഇന്ത്യ എന്ന തിരിച്ചറിവാണ് ചൈനിസ് നിലപാട് മാറ്റത്തിന് വഴിവെച്ചതെന്നാണ് വിലയിരുത്തല്‍. ഡോക് ലാം വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച കര്‍ശന നിലപാടുകളും ചൈനയെ പ്രതിരോധത്തിലാക്കി.
Discussion about this post