ജമ്മു: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഉന്നത നേതാവുള്‍പ്പെടെ രണ്ട് തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഹിസ്ബുള്‍മുജാഹിദീന്‍ വടക്കന്‍ കശ്മീര്‍ കമാണ്ടര്‍ പര്‍വീസ് അഹമ്മദ് വാനി, നയീം അഹമ്മദ് നാസര്‍ എന്നിവരെയാണ് സൈന്യം കൊലപ്പെടുത്തിയത്.
രണ്ട് എകെ47 തോക്കുകള്‍, രണ്ട് സെറ്റ് തിരകള്‍, ഇന്‍സാസ് റൈഫിള്‍, ഇന്‍സാസ് തിരകള്‍ എന്നിവയും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവരെന്ന് പൊലീസ് പറയുന്നു.
2015ല്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെട്ട ബോംബാക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ടവര്‍ പങ്കാളികളായിരുന്നു. 2013ല്‍ പൊലീസ് പോസ്റ്റ് ആക്രമിച്ചതിലും ഇവര്‍ക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.
Discussion about this post