ഡല്‍ഹി: ഖജനാവ് ധൂര്‍ത്തടിക്കുന്നതിലും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മുന്നിലാണെന്ന ആരോപണം ഉയര്‍ത്തി രേഖകള്‍. ടി.എ ഡിഎ ഇനങ്ങളില്‍ വന്‍ തുകകള്‍ സ്വന്തമാക്കിയ ജനപ്രതിനിധികളില്‍ കേരളത്തില്‍ നിന്നുള്ള ഇടത്-വലത് എംപിമാര്‍ മുന്നിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് ടൈംസ് നൗ ചാനലാണ്.
സ്വന്തം പോക്കറ്റിലേക്ക് വരുന്ന ടി.എ ഡിഎ കൂടുതല്‍ വാങ്ങിയവരുടെ കൂട്ടത്തില്‍ മുന്നില്‍ ഇടതു എംപിമാരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്രയും വലിയ തുക യാത്രാ ഇനത്തില്‍ എഴുതി എടുക്കുന്നത് ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നാണ് വിമര്‍ശനം. ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.
ലോക്സഭയില്‍ ഏറ്റവും അധികം ടി എ, ഡി എ കൈപ്പറ്റിയ ആദ്യ പത്ത് എംപിമാരില്‍ അഞ്ച് പേരാണ് കേരളത്തില്‍ നിന്നും ഉള്ളത്. 2016 മെയ് മാസം മുതതല്‍ 2017 ഏപ്രില്‍ വരെയുള്ള കണക്കാണ് പുറത്തുവന്നത്. കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള ലോക്സഭാ എംപിമാരില്‍ ഏറ്റവും അധികം ടി എ, ഡി എ കൈപ്പറ്റിയത് സിപിഎം നേതാവും ആറ്റിങ്ങല്‍ എം.പിയുമായ എ സമ്പത്താണ്. 38,19,300 രൂപയാണ സമ്പത്ത്് എഴുതി എടുത്തത്. തൊട്ടു പിന്നാലെ ഇക്കാര്യത്തില്‍ പിന്നിലുള്ളത് കണ്ണൂരില്‍ നിന്നുള്ള സിപിഎം വനിതലോക്സഭാംഗം പി കെ ശ്രീമതിയാണ്. 32,58,739 രൂപയാണ് സി.പി.എം എംപി എഴുതി എടുത്തത്. മറ്റൊരു സി.പി.എം എംപി എം ബി രാജേഷ് 30,27,268 രൂപ എഴുതിയെടുത്തു. ജനസേവയ്ക്കല്ല, സ്വന്തം പോക്കറ്റിലേക്കാണ് ഈ പണം പോകുന്നത് എന്നാണ് ടൈംസ് നൗവിന്റെ ആരോപണം.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും ടിഎ, ടിഎ ‘കൊള്ള’യില്‍ പിന്നിലായില്ല. ആലപ്പുഴയില്‍ നിന്നുള്ള ലോക്സഭാംഗം കെ സി വേണുഗോപാല്‍ 32,12,771 രൂപ എഴുതിയെടുത്തപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ കെ വി തോമസ് 31,34,607 രൂപയും പോക്കറ്റിലാക്കി. അതേസമയം ലോക്സഭാ എംപിമാരുടെ പട്ടികയില്‍ ഏറ്റവും അധികം പണം എഴുതി എടുത്തത് തമിഴ്നാട്ടില്‍ നിന്നുള്ള എഐഎഡിഎംകെ പ്രതിനിധിയാണ്. 57 ലക്ഷം രൂപയാണ് ജയലളിതയുടെ പാര്‍ട്ടി എംപി കെ ഗോപാല്‍ യാത്രാപ്പടിയായും അലവന്‍സായും എഴുതിയെടുത്തത്. എഐഎഡിഎംകെയുടെ തന്നെ അംഗം പി കുമാറാണ് രണ്ടാം സ്ഥാനത്ത് 44 ലക്ഷം രൂപയാണ് അദ്ദേഹം ഖജനാവില്‍ നിന്നും യാത്രാപ്പടിയുടെ പേരില്‍ എഴുതി എടുത്തത്. ആന്മാന് നിക്കോബാര്‍ ഐലന്റില്‍ നിന്നുള്ള എംപി ബിഷ്ണു പഡ റേ 41 ലക്ഷവും യാത്രാപ്പടിയായി എഴുതിയെടുത്തു.
രാജ്യസഭയില്‍ നിന്നുള്ള കണക്കുകള്‍ എടുത്താലും കേരള എംപിമാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നതില്‍ ഒട്ടും പിന്നിലല്ല. ഇവിടെയും കേരളത്തില്‍ നിന്നുള്ള രണ്ട് അംഗങ്ങള്‍ തന്നെയാണ് യാത്രാപ്പടി വാങ്ങിയതില്‍ മുന്നിലുള്ളത്. ആദ്യ പത്തില്‍ ഇടം പിടിച്ചവരില്‍ സിപിമ്മിലെ ഇ നാരായണന് 58,24,502 രൂപ യാത്രാപ്പടി ഇനത്തില്‍ കൈപറ്റി. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധിയായ ജോയ് എബ്രഹാം 47,03,278 രൂപയാണ് എഴുതിയെടുത്തത്.
രാജ്യസഭാ എംപിമാരുടെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത് ആഡംബര ജീവിതത്തിന്റെ പേരില്‍ സി.പി.എം നടപടി കൈക്കൊണ്ട സി.പി.എം നേതാവ് ഋതബ്രതാ ബാനര്‍ജിയാണ്. അദ്ദേഹത്തിന്റെ ടി എ 69 ലക്ഷം രൂപയാണെന്നതും ശ്രദ്ധേയമാണ്.
രാജ്യസഭയിലും ലോക്സഭയിലുമായി ആകെ 20 പേരെ എടുത്താല്‍ അതില്‍ ഏഴ് പേര് കേരളത്തിലുള്ളവരാണ്. ലോക്സഭാ സമ്മേളനങ്ങള്‍ നേരത്തെ തന്നെ നിശ്ചയിക്കുന്നതാണ്. അതുകൊണ്ട് വിമാന ടിക്കറ്റുകള്‍ മുന്‍കൂട്ടി തന്നെ എടുക്കാവുന്നതാണ്. എന്നാല്‍, ഇതിന് നില്‍ക്കാതെ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റുകള്‍ എടുക്കുന്നതും മറ്റുമാണ് ഖജനാവിന് അധികഭാരം വരുത്തുന്നതെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന അഭിപ്രായം.
Discussion about this post