കൂത്തുപറമ്പ്: നടന് ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ ആക്രമണം. കൂത്തുപറമ്പിനടുത്ത് പൂക്കോടുള്ള വീടിന് മേലാണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചത്. കഴിഞ്ഞ രാത്രി വൈകിയാണ് സംഭവം എന്നാണ് സൂചന.
വീടിന്റെ ചുമരിലും ഗെയിറ്റിലും കരിഓയില്‍ ഒഴിച്ചിട്ടുണ്ട്. ദിലീപിനെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയാണ് കരിഓയില്‍ പ്രയോഗത്തിന് പിന്നിലെന്ന് കരുതുന്നു.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതില്‍ പ്രതിഷേധിച്ചാണ് കരിഓയില്‍ പ്രയോഗം എന്നാണ് കരുതുന്നത്.
എന്നാല്‍, ഏതെങ്കിലും പെയിന്റ് പണിക്കാര് ഒഴിച്ചതായിരിക്കുമെന്ന് ശ്രീനിവാസന് പരിഹസിച്ചു. ആരെയും ഇതില്‍ സംശയിക്കുന്നില്ല. പൊലീസ് പരാതി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post