ദിലീപിന്റെ രാമലീലയോട് ഏറ്റുമുട്ടാന്‍ മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചിറങ്ങുന്നു. ദിലീപ് ചിത്രം രാമലീല സെപ്റ്റംബര്‍ 28-ാം തീയതി തിയേറ്റുകളിലേക്കെത്തുമ്പോള് നേരിടാന്‍ ‘വില്ലനു’മായി മഞ്ജുവും മോഹന്‍ലാലും ഉണ്ടാകും. സെപ്റ്റംബര്‍ 28ന് തന്നെയാണ് മോഹന്‍ലാല്‍ ചിത്രം വില്ലനും ആരാധകര്‍ക്ക് മുന്നിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാമലീല ചിത്രീകരണം പൂര്‍ത്തിയായി റിലീസ് തയ്യാറെടുക്കുമ്പോണ് ദിലീപ് അറസ്റ്റിലായത്. തുടര്‍ന്ന് ദിലീപിന് ജാമ്യം കിട്ടുന്ന മുറക്ക് ചിത്രം റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാവായ ടോമിച്ചന് മുളക് പാടം തീരുമാനിച്ചിരുന്നത്. എന്നാല്‍ ജയില്‍വാസം അനന്തമായി നീണ്ടതോടെ പൂജ അവധിക്ക് ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന് അരുണ്‍ ഗോപിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
14 കോടി മുതല്‍ മുടക്കിലാണ് ടോമിച്ചന് രാമലീല നിര്‍മ്മിച്ചിരിക്കുന്നത്. മറുവശത്ത് വമ്പന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന വില്ലന്‍ മോഹന്‍ലാലിന്റെ പ്രതീക്ഷയാണ്. 100 കോടി ക്ലബില്‍ കയറുന്ന ചിത്രമാകും വില്ലനെന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവെക്കുന്നത്. വില്ലന്റെ ട്രയിലറിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
ദിലീപ് അകത്ത് കിടക്കുന്ന സാഹചര്യത്തില്‍ പൊതുവികാരം വില്ലനൊപ്പം നില്ക്കമോ എന്ന ആശങ്കയിലാണ് രാമലീല ടീം. ഓണത്തിന് അങ്കം കുറിച്ച് സൂപ്പര്‍സ്റ്റാറുകള്‍ അടക്കമുള്ളവരുടെ ചിത്രങ്ങള്‍ തീയ്യേറ്ററുകളിലെത്തിയെങ്കിലും പ്രേക്ഷകര്‍ കാത്തിരിക്കുന്ന യഥാര്‍ത്ഥ തീയ്യേറ്റര്‍ അങ്കത്തിന് തിരിതെളിയുന്നത് സെപ്റ്റംബര്‍ 28-ാം തീയതിയാണ്.
Discussion about this post