തിരുവനന്തപുരം : വിജിലന്‍സിനെതിരെ ഗുരുതര ആരോപണവുമായി കേരളാ കോണ്‍ഗ്രസ് (എം)രംഗത്ത്.ധനമന്ത്രി കെ.എം മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഇരട്ടത്താപ്പാണെന്നാരോപിച്ച് കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റണി രാജുവാണ് രംഗത്തെത്തിയിരിക്കുന്നത്.
ബാര്‍കോഴക്കേസില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയതും ഇരട്ടത്താപ്പാണ്.സാധാരണ പൗരനുള്ള നീതി പോലും മാണിക്ക് ലഭിക്കുന്നില്ല.കോണ്‍ഗ്രസിലെ മറ്റ് മൂന്ന് മന്ത്രിമാര്‍ക്കെതിരെയും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് വിജിലന്‍സ് തള്ളിയത് രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.വിജിലന്‍സിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. മാണിക്ക് ഒരു നിയമം മന്ത്രിമാര്‍ക്ക് മറ്റൊരു നിയമം.രാഷ്ട്രീയ ഡൂഢാലോചന വ്യക്തമാകുന്ന നടപടിയാണിതെന്നും ആഭ്യന്തരമന്ത്രി ഇതിന് മറുപടി നല്‍കണമെന്നും ആന്റണി രാജു പറഞ്ഞു.
Discussion about this post