സോള്‍: ഇന്ത്യന്‍ താരം പി.വി സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സെമിയില്‍. ജപ്പാനീസ് താരം മിനാന്ട്സും മിറ്റാനിയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു തോല്‍പ്പിച്ചത്. സ്കോര്‍: 21-19, 16-21,21-10.
ഈ വര്‍ഷം സിന്ധു സെമിയിലെത്തുന്ന രണ്ടാം സൂപ്പര്‍ സീരീസാണ് കൊറിയ ഓപ്പണ്‍. ശനിയാഴ്ച്ച നടക്കുന്ന സെമിയില്‍ ചൈനയുടെ ഹി ബിന്ജിയൊ-ദക്ഷിണ കൊറിയയുടെ സുജി ഹ്യൂന് പോരാട്ടത്തില്‍ വിജയിക്കുന്നവരെ സിന്ധു നേരിടും.
അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍ പുറത്തായി. ടോപ്പ് സീഡ് സണ്‍ വാന്‍ ഹുവിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സമീര്‍ പരാജയപ്പെട്ടത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു സമീറിന്റെ തോല്‍വി. സ്കോര്‍: 22-20, 10-21, 13-21.
Discussion about this post