തൃശ്ശൂര്‍: പെസഹ ദിനത്തില്‍ കേരളത്തില്‍ ഘര്വാപ്സി. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ഒരു കുടുംബത്തിലെ നാല് പേര് ഹിന്ദുമതത്തിലേക്ക് തിരികയെത്തി. ഇരിങ്ങാലകുട പൂമങ്കലത്ത് ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ് ഹിന്ദുമതത്തിലേക്ക് പരാവര്‍ത്തനം ചെയ്ത്.
എടക്കുളം പതിയാംകുളങ്ങര ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. പൂമംഗലം സ്വദേശിയായ മധ്യവയസ്ക്കനും ഭാര്യയും രണ്ട് കുട്ടികളുമാണ് മതം മാറിയത്. വിശ്വഹിന്ദു പരിഷത്ത് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ദേശീയ തലത്തില്‍ വിഎച്ചപി നടത്തുന്ന ഘര്വാപ്സി കേരളത്തില്‍ കഴിഞ്ഞ നാല് മാസങ്ങളായി തുടരുകയാണ്. നൂറ് കണക്കിന് പേരാണ് ഘര്‍ വാപ്സിയില് പങ്കെടുത്ത് ഹിന്ദുമതം സ്വീകരിച്ചതെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര് ഹിന്ദു മതം സ്വീകരിക്കുന്നത് ക്രിസ്തമതത്തില് നിന്നാണ്.
വിഎച്ചപിയുടെ ഘര്‍ വാപ്സിയ്ക്കെതിരെ ക്രിസ്തുമത പുരോഹിതരും, ചില മതമേലധ്യക്ഷന്മാരും രംഗത്തെത്തിയിരുന്നു.
Discussion about this post