തിരുവനന്തപുരം: ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ നീക്കം. എഡിജിപി ജേക്കബ് തോമസിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റി. ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്കിയ സാഹചര്യത്തിലാണിത്.പുതിയ അന്വേഷണച്ചുമതല് ഡിജിപി വിന്‍സണ്‍.എം പോളിനാണ്.ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്.
ബാര്‍ കോഴക്കേസില്‍ ജേക്കബ് തോമസായിരുന്നു അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത് . മാണിയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത് ജേക്കബ് തോമസിന്റെ കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. കേസ് അന്വേഷണത്തിന്റെ കാര്യത്തില്‍ വളരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നയാളാണ് ഇദ്ദേഹം.
മാണിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ ബാറുടമകള്‍ മാധ്യമങ്ങളിലുടെ പുറത്തു വിട്ടതോടെയാണ് എഡിജിപിയെ മാറ്റാനുളള നീക്കം സജീവമായത്. ധനമന്ത്രി കെഎം മാണിക്ക് പണം നല്‍കിയതിന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന ബാറുടമകളുടെ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.
അതേസമയം നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജോലിക്കയറ്റം നല്കിയ രണ്ട് ഡിജിപിമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇവര്‍ക്ക് എഡിജിപി റാങ്കിലുള്ളവരുടെ ശമ്പളമാണ്ലഭിക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ തിടുക്കത്തില്‍ ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്കി വിജിലന്‍സില്‍ നിന്ന് മാറ്റുന്നത് ബാര്‍ക്കോഴക്കേസ് അട്ടിമറിക്കാനാണെന്നാണ് ആരോപണം. നേരത്തെ ജേക്കബ് തോമസിനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ടി.ഒ സൂരജ് ഐപിഎസിനെതിരായ വിജിലന്‍സ് അന്വേഷണവും, മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ക്കോഴ ആരോപണത്തിലും കര്‍ശനനിലപാട് സ്വീകരിച്ചതോടെ ജേക്കബ് തോമസ് സര്‍ക്കാരിന് അനഭിമതനായിരുന്നു.
എന്നാല്‍ ബാര്‍കോഴക്കേസ് അന്വേഷണച്ചുമതല വിജിലന്‍സ് ഡയറക്ടര്ക്കാണെന്ന വിശദീകരണവുമി ആഭ്യന്തര രംഗത്തെത്തി. കേസ് അട്ടിമറിക്കാനാണ് എഡിജിപിക്ക് സ്ഥാനക്കയറ്റം നല്‍കിയതെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.സ്ക്രീനിംഗ് കമ്മറ്റി ശുപാര്‍ശ അംഗീകരിക്കുക മാത്രമാണ് മന്ത്രിസഭ ചെയ്തത്.നാല് പേര്‍ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിട്ടില്ല. 6 പേര് ഡിജിപി പദവിക്ക് യോഗ്യരായിരുന്നു.എഡിജിപിയെ ഡിജിപിയായി നിയമിച്ചത് ഒഴിവ് വന്ന മുറയ്ക്കാണെന്നും ആഭ്യന്തര വകുപ്പ് വിശദീകരിച്ചു.
Discussion about this post