ഡല്‍ഹി:യുദ്ധഭൂമിയായ യെമനില്‍ ഇന്ത്യക്കാരനെ രക്ഷിക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. സാഹസീകവും ദുഷ്കരവുമായ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് രക്ഷാ ദൗത്യം പുരോഗമിക്കുന്നത്. ഇതിനകം 350 ഓളം പേരെ നാവിക സേന രക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ജിബൂട്ടി പ്രധാനകേന്ദ്രമാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഇന്ത്യക്കാരെ ഐഎന്‍എസ് സുമിത്രയില്‍ എത്തിച്ച ശേഷം കേന്ദ്രമന്ത്രി വി.കെ സിംഗ് അവരെ അഭിസംബോധന ചെയ്തിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും ഇനി നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വി.കെ സിംഗ് പറഞ്ഞു.
വി.കെ സിംഗ് ജിബൂട്ടിയില്‍ തങ്ങിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സനാ വിമാനത്താവളത്തിലേക്ക് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഇതുവരെ യാത്ര ക്ളിയറന്‍സ് ലഭിച്ചിട്ടില്ല. നേരത്തെ പ്രതിദിനം മൂന്ന് മണിക്കൂര്‍ വീതം സനാ വിമാത്താവളത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ക്ളിയറന്‍സ് നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ഇത് നടക്കാതെ പോയതെന്നാണ് വിവരം.
ഇതൊക്കെയാണെങ്കിലും സനാ വിമാത്താവളത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള ക്ളിയറന്‍സ് ഉടന്‍ ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. ക്ളിയറന്‍സ് ലഭിച്ചില്ലെങ്കില്‍ അവരെ റോഡ് മാര്‍ഗ്ഗം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വ്യോമസേനയുടെ വിമാനത്തില്‍ പരമാവധി ആളുകളെ ജിബൂട്ടിയിലേക്ക് എത്തിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
Discussion about this post