ബെയ്ജിങ്: പാകിസ്ഥാനെ രൂക്ഷമായി കടന്നാക്രമിച്ചുകൊണ്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗം ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞെയാരുന്നുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ കുറ്റപ്പെടുത്തല്‍. പാകിസ്ഥാനില്‍ ഭീകവാദമുണ്ട്. എന്നാല്‍ ഇന്ത്യ ആരോപിക്കുന്നതുപോലെ ഭീകരരെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്റെ ദേശീയ നയമാണോയെന്നും, ഭീകരവാദം കയറ്റി അയയ്ക്കുന്നതുകൊണ്ട് പാകിസ്ഥാന്‍ എന്തു നേട്ടമാണ് ഉണ്ടാക്കുന്നതെന്നും ഗ്ലോബല്‍ ടൈംസ് ചോദിക്കുന്നു. പണമോ ബഹുമതികളോ പാകിസ്ഥാന്‍ നേടുന്നുണ്ടോയെന്നും പത്രം ഇന്ത്യയോട് ചോദിക്കുന്നു. യുഎന്‍ പൊതുസഭാ സമ്മേളനത്തിലാണ് സുഷമാ സ്വരാജ് പാകിസ്ഥാനെതിരെ രൂക്ഷമായ വിമര്‍ശം ഉന്നയിച്ചത്.
ഇന്ത്യ ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ പാകിസ്ഥാന്റെ ലക്ഷ്യം ജിഹാദികളെ ഉണ്ടാക്കുന്നത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആരോപിച്ചിരുന്നു. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ് തീവ്രവാദത്തെ കുറിച്ച് പാകിസ്ഥാന്റെ നിലപാട്. പിന്നെങ്ങനെ നിങ്ങള്‍ തീവ്രവാദത്തിനെതിരെ പോരാടുമെന്നും സുഷമ പാകിസ്ഥാനോട് ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉറ്റസുഹൃത്തായ പാകിസ്ഥാനുവേണ്ടി ചൈന പരോക്ഷമായി സംസാരിക്കുന്നത്.
അടുത്തകാലത്തുണ്ടായ സാമ്പത്തിക വളര്‍ച്ചയും വിദേശ ബന്ധങ്ങളിലുണ്ടായ പുരോഗതിയും കൊണ്ട് അഹങ്കാരിയായ ഇന്ത്യ പാകിസ്ഥാനെ വിലകുറച്ചുകാണാനും ചൈനയുമായി സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാനും തുടങ്ങിയെന്ന് ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു. പാകിസ്ഥാനെ ബഹുമാനിക്കാനും ചൈനയുമായി സൗഹൃദം സൂക്ഷിക്കാനുമാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നുമുള്ള ഉപദേശവും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ നല്‍കുന്നുണ്ട്.
73 ദിവസം നീണ്ടുനിന്ന ഡോക്ലാം സംഘര്‍ഷം പരാമര്‍ശിച്ച് ചൈനയുടെ പ്രവൃത്തികളെ ഇന്ത്യ അവരുടെ യുക്തിക്കനുസരിച്ചാണ് വീക്ഷിക്കുന്നതെന്നും പത്രം ആരോപിക്കുന്നു. ചൈനയുടെ വിദ്വേഷം ഇന്ത്യ ഇരന്നു വാങ്ങുകയാണെന്നും പത്രം പറയുന്നു. പാകിസ്ഥാനുമായി തങ്ങള്‍ സൗഹൃദത്തിലേര്‍പ്പെട്ടാല്‍ ഇന്ത്യ പറയും അവരെ നേരിടാനാണെന്ന്, ഡോക്ലാമില്‍ റോഡ് നിര്‍മിച്ചാല്‍ അവര്‍ പറയും സിലിഗുരി ഇടനാഴിക്ക് ഭീഷണിയാണെന്ന്, ദക്ഷിണേഷ്യയിലേക്കുള്ള വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെ ഇന്ത്യ കാണുന്നത് അവരെ വളയാനുള്ള തന്ത്രമെന്ന നിലയിലാണ്. ഇന്ത്യയുടെ താല്‍പര്യങ്ങളെല്ലാം ഇത്തരം യുക്തിയുടെ പുറത്തുള്ളതാണെന്നും ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു.
Discussion about this post