ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്നലെ സൈന്യം വധിച്ചത് കൊടും ഭീകരന് അബ്ദുള്‍ ഖായൂം നജറിനെ. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ അബ്ദുള്‍ ഖായൂം നജര്‍ ആണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
സുരക്ഷാ സേനയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഇയാളെ ഉറി സെക്ടറില്‍ രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചത്. 10 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന ഇയാളെ വകവരുത്തിയത് ഇന്ത്യന്‍ സൈന്യത്തിന് മറ്റൊരു പൊന്‍തൂവലായി.
അതോടൊപ്പം മറ്റൊരു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് കൂടി ഹന്ദ്വാരയില് സുരക്ഷാ സേനയുടെ പിടിയിലായി ഗ്രനേഡുകളും പിസ്റ്റളുകളുമടക്കം വന്‍ ആയുധ ശേഖരം ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
Discussion about this post