അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് താരമായി മാറിയ നടിയാണ് ലിച്ചിയെന്ന അന്ന രേഷ്മ രാജൻ. എന്നാല്‍ ഒരു ചാനൽ പരിപാടിയിൽ മലയാളത്തിലെ ഒരു സൂപ്പര്‍താരത്തെക്കുറിച്ച് അന്ന നടത്തിയ ഒരു പരാമർശം ആരാധകർക്കിടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതേതുടർന്ന് ആരാധകർ ലിച്ചിയുടെ ഫേസ്ബുക്ക് പേജിൽ അസഭ്യവര്‍ഷം ചൊരിയുകയും ഇതേതുടർന്ന് പേജിലൂടെ ലൈവിലെത്തി അന്ന മാപ്പു പറയുകയും ചെയ്തു.
ഇപ്പോഴിതാ അന്നയ്ക്ക് ആശ്വാസവാക്കുകളുമായി മമ്മൂട്ടി തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. താരം നടിയെ നേരിട്ട് വിളിച്ച് ആശ്വസിപ്പിക്കുകയുണ്ടായി. മമ്മൂട്ടി തന്നെ നേരിട്ടു വിളിച്ചുവെന്നും ഏതു സാഹചര്യങ്ങളെയും നേരിടാന്‍ ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മാത്രം മതിയെന്നും അന്ന പറഞ്ഞു.
അന്ന രാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
മമ്മുക്ക വിളിച്ചു!! സംസാരിച്ചു… ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാൻ.മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടപ്പോൾ, അതും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാൻ ലൈവ് വന്നത്… ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോൾ.എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോൾ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തിൽ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാൻ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു. ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാൻ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തിൽ എത്തിയതും… ഉടൻ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളിൽ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാൻ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കയ്ക്ക് നന്ദി…
Discussion about this post