കൊച്ചി: ദിലീപിനെ ഇത്രദിവസം ജയിലിലിട്ട് പീഡിപ്പിച്ചതിന് കേരളാ പൊലീസ് ഉത്തരം നല്‍കേണ്ടിവരുമെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായി പിസി ജോര്‍ജ്ജ്. ഒരു നിരപരാധിയെ പിടിച്ച് പൊലീസിന്റെ റൗഡിത്തരം ഊളത്തരം മാത്രമാണ് ദിലീപിനെ ജയിലില്‍ ഇട്ടതിലൂടെ പൊലീസ് കാണിച്ചതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഇവര്‍ക്ക് കൂട്ടായി മാധ്യമങ്ങളുടെ പ്രവര്‍ത്തനം കൂടിയായപ്പോള്‍ പിന്നെ എന്തുപറയാനാണെന്നും പിസി ജോര്‍ജ്ജ് ചോദിച്ചു.
ദിലീപിനെ കുറെ ദിവസം ജാമ്യം കിട്ടാതെ ജയിലിലടച്ചു എന്നതല്ലാതെ ഈ കേസില്‍ ദിലീപിനെതിരെ ഒന്നും തെളിയാന്‍ പോകുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ദിലീപിനെ അപമാനിച്ചവര്‍ മുഴുവന്‍ അപമാനിതരാകും. രാജ്യത്ത് നിയമം ഉണ്ടെങ്കില്‍ താന്‍ പറഞ്ഞതാണ് സംഭവിക്കാന്‍ പോകുന്നതെന്നും പി സി പറഞ്ഞു. ദിലീപിനെതിരെ ഒരു തെളിവുമില്ല. ഇന്നലെയും അന്വേഷിച്ചു. എന്നാല്‍ ഒന്നുമില്ലെന്നാണ് കിട്ടിയ വിവരമെന്നും പി സി വ്യക്തമാക്കി. ദിലീപിന് ജാമ്യം കൊടുത്തിട്ടില്ലെങ്കില്‍ കോടതിയെ കുറിച്ചുപോലും ജനങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാകുമായിരുന്നു. ജനാധിപത്യസംവിധാനത്തില്‍ കോടതിയുടെ വില വളരെ വലുതാണ്. ഈ മനുഷ്യനെ ഇത്രദിവസം പീഡിപ്പിച്ചതിന് കേരളാ പൊലീസ് ഉത്തരം നല്‍കേണ്ടി വരും. ഒരു വിട്ടുവീഴ്ചയുമില്ലാതെ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
Discussion about this post