തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെ കുത്തിക്കൊലപ്പെടുത്തി. ശൃംഗപുരം ഈസ്റ്റ് ആളംപറമ്പില്‍ മുഹമ്മദ് സിയാദ് ആണ് കൊല്ലപ്പെട്ടത്. ശ്രീനാരായണപുരം എകെജി സെന്റര്‍ വായന ശാലയ്ക്ക് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
മതിലകത്ത് സി പി എം വിഭാഗീയതയെ തുടര്‍ന്ന് ഏറെ നാളായി ഡിവൈഎഫ്ഐ യിലും തമ്മിലടി രൂക്ഷമായിരുന്നു. ഇതിന്റെ ഭാഗമായി ഓണാഘോഷത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ കാറില്‍ സഞ്ചരിക്കുകയായിരുന്ന സിയാദിനെയും സംഘത്തെയും ബൈക്കിലെത്തിയ ഡിവൈഎഫ്ഐ സംഘം കുത്തിക്കൊല്ലുകയായിരുന്നു. മുറിവ് ആഴത്തിലുള്ളതായതിനാല്‍ സിയാദ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സിയാദിന് ഒപ്പമുണ്ടായിരുന്ന സ്മിനേഷ്, ധനഞ്ജയന്, ആഷിക്ക് എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.
Discussion about this post