ശ്രീനഗര്‍: കശ്മീരില്‍ മുമ്പ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നയാള്‍ വെടിയേറ്റു മരിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലിലാണ് റഫിഖ് അഹമ്മദ് ഭട്ട് എന്ന ദാദ കൊല്ലപ്പെട്ടത്.
ഉച്ചയ്ക്ക് രണ്ടോടെ വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭീകരരാണു വെടിയുതിര്‍ത്തതെന്നു പോലീസ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ പുല്‍വാമ ജില്ലയില്‍, പിതാവിനു മകനും വെടിയേറ്റു. ഹന്ദ്വാരയിലെ ഹാജിന് സ്വദേശികളായ അല്‍താഫ് അഹമ്മദ് ഖാന്, വസിഫ് അല്‍താഫ് എന്നിവര്‍ക്കാണു വെടിയേറ്റത് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post