ഭോപ്പാല്‍: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പു നല്കി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഇങ്ങനെയുള്ളവരെ തൂക്കിലേറ്റാന്‍ ഉടനെ ബില്‍ പാസ്സാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള ‘സുരക്ഷിത് ബച്ച്പന്‍, സുരക്ഷിത് ഭാരത്’ പരിപാടിയില്‍ സംബന്ധിക്കവേയായിരുന്നു പ്രഖ്യാപനം.
നോബല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ത്ഥിയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഇതിനായുള്ള ബില്‍ കേന്ദ്രത്തിന്റെ സമ്മതത്തിനായി ഉടന്‍ അയയ്ക്കുമെന്നും ചൗഹാന് പറഞ്ഞു
Discussion about this post