ഭോപ്പാല്‍: മധ്യപ്രദേശില്‍ വിധവകളുടെ പുനര്‍ വിവാഹത്തിന് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. തന്റെ സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും അതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആകാശവാണിയിലെ ഒരു പരിപാടിയില്‍ ജനങ്ങളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശൈശവ വിവാഹത്തിനെതിരെയും സ്ത്രീധനത്തിനെതിരെയും ശക്തമായ നിലപാടെടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഇതിനെതിരെയുള്ള സര്‍ക്കാര്‍ നിലപാടുകള്‍ക്ക് പൊതുജന പിന്തുണകൂടിയേ തീരു എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നത് വ്യാപിപ്പിക്കുമെന്നും പോലീസ് സേനയിലുള്‍പ്പെടെ സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post