ഇന്ത്യന്‍ ആര്‍മിക്കു ഒരു സ്പെഷ്യല്‍ ടീം ഉണ്ട്. 1000 ശത്രുക്കള്‍ ഒരുമിച്ചു വന്നാല്‍ പോലും അവരെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള പരിശീലനം ലഭിച്ച ആറു പേര് അടങ്ങുന്ന ഒരു ടീം. ഇന്ത്യന്‍ ആര്‍മിയിലെ അത്യഅപകടകാരികളായ ഈ 6 പേര് ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമാന്‍ഡോ ടീമില്‍ ഒന്നാണ്.
പാക്കിസ്ഥാന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഈ കമാന്‍ഡോസ് ആണ്. ഇന്ത്യക്കു വേണ്ടി മരിക്കാന്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറായ വരുന്നവരാണിവര്‍. ഇവരുടെ യൂണിഫോമില്‍ ബലിദാന്‍ ബാഡ്ജ് കാണാം. രാജ്യത്തിനു വേണ്ടി മരിക്കാന്‍ മാനസികമായി തയ്യാറായി വന്നതിനാല്‍ മാത്രം ലഭിക്കുന്ന അംഗീകാരമാണ് ഈ ബാഡ്ജ്.
അതികഠിനമായ പരീശീലത്തിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. അതിലൊന്നാണ് 100 കിലോമീറ്റര്‍ ഓട്ടം. പരീക്ഷ നടക്കുന്നിടത്ത് ഉച്ചത്തില്‍ പാട്ടു വെച്ച സ്പീക്കറുകളും മുഖത്തേക്ക് അടിപ്പിക്കുന്ന ലേസര്‍ ബള്‍ബുകളും ഒക്കെ പരിശീലനത്തെ കഠിനമാക്കുന്നു. ഒടുവില്‍ എല്ലാ യാതനകളും അനുഭവിച്ചു എല്ലാത്തിലും വിജയിച്ച ഈ 6 പേര്‍ക്ക് ഏതു വലിയ ഭീകരന്മാരെയും അനായാസം കീഴടക്കാന്‍ കഴിയും.
ആറ് പേരില്‍ ഓരോരുത്തരും ഒരു ആക്രമണത്തിന് വേണ്ട എല്ലാ കാര്യങ്ങളിലും സജ്ജരാണ്. എന്നാല്‍ ഓരോരുത്തര്‍ക്കും ഓരോ വ്യത്യസ്ത മേഖലയില്‍ അതീവ വൈദഗ്ധ്യവും ഉണ്ട്. ഒരാള്‍ ആയുധ വിദഗ്ധനെങ്കില്‍ മറ്റൊരാള്‍ കമ്മ്യൂണിക്കേഷനില്‍ ആണ് ശ്രദ്ധിക്കുന്നത്. നാവിഗേഷന്‍ എക്സ്പെര്‍ട്, മെഡിക്കല്‍ എക്സ്പെര്‍ട്, ഡിമോളിഷന്‍ എക്സ്പെര്‍ട്, സ്ക്വാഡ് കമാണ്ടര്‍ എന്നിവരാണ് ഈ ആറ് പേര്.
സൈന്യത്തിലെ സ്പെഷ്യല്‍ ടീമുകളില്‍ ഏറ്റവും വിലയേറിയ ആറ് പേരായാണ് ഇവരെ കണക്കാക്കുന്നത്. ഈ ആറുപേരിലേക്കു കൂട്ടിച്ചേര്‍ക്കാനായി സ്ഥിരമായി ട്രെയിനിങ് നടന്നു കൊണ്ടേയിരിക്കും. ഇവരില്‍ ഒരാള്‍ മരണമടഞ്ഞാല്‍ പരിശീലനം നേടുന്നവരില്‍ ഒരാള്‍ ഇവരിലേക്ക് കൂട്ടി ചേര്‍ക്കപ്പെടും.
ആറ് പേര് എന്നത് ഒരു യൂണിറ്റ് ആണ്. ഇത്തരത്തില്‍ നിരവധി യൂണിറ്റുകള്‍ ഉണ്ട്. ഓരോ ആറ് പേരിലും ഒരാളുടെ കുറവ് വന്നാല്‍ കൂട്ടിച്ചര്‍ക്കുന്നതിനു വേണ്ടി അപ്പോഴും കമാന്‍ഡോകള്‍ കഠിന പരിശീലനത്തില്‍ തന്നെയാവും. ഇവര്‍ എത്ര പേരെന്നോ ഇവര്‍ ഏതു ദൗത്യത്തിന് നിയോഗിക്കപ്പെടുമെന്നതോ പരസ്യമല്ല. ഇവരുടെ പരിശീലനത്തിന്റെ വിവരം പോലും പൂര്‍ണ്ണമായും ലഭ്യമല്ല.
ഇവര്‍ക്ക് നല്കുന്ന പരിശീലത്തിന്റെയും ഇവരുടെ ഓപ്പറേഷന് രീതികളും വ്യക്തമാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
Discussion about this post