വാഷിങ്ടണ്‍: ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുനസ്കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന്)യില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2011-ല്‍ യുനസ്കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്ക നിര്‍ത്തിയിരുന്നു. പലസ്തീന് അതോറിറ്റിയ്ക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്നായിരുന്നു ഇത്.
ഇസ്രയേല്‍ നേതാക്കള്‍ക്കെതിരായ പ്രമേയത്തെ തുടര്‍ന്ന് യുനസ്കോയില്‍നിന്ന് ഇസ്രേയേലിന്റെ പ്രതിനിധിയെ പിന്‍വലിച്ചിരുന്നു.
2011-ല്‍ പലസ്തീന് യുനസ്കോയില് അംഗത്വം നല്‍കിയതിനെത്തുടര്‍ന്നുണ്ടായ അമേരിക്കയുടെ രോഷമാണ് വര്‍ഷങ്ങള്‍ക്കുശേഷം സംഘടനയില്‍നിന്ന് പിന്മാറുന്നതുവരെ എത്തിയത്. ഇസ്രയേലിന്റെ എതിര്‍പ്പ് അഗവണിച്ചാണ് പലസ്തീന് യുനസ്കോയില് അംഗത്വം ലഭിച്ചത്.
അമേരിക്കയുടെ തീരുമാനത്തില്‍ യുനസ്കോ മേധാവി ഐറിന ബോകോവ ഖേദം പ്രകടിപ്പിച്ചു. യുനസ്കോയിലെ ബഹുസ്വരത നഷ്ടപ്പെടാന്‍ ഇത്തരം നീക്കങ്ങള്‍ ഇടയാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Discussion about this post