കല്പറ്റ:ഇന്നോവ കാറില്‍ കടത്തുകയായിരുന്ന മുപ്പത്തിരണ്ട് കിലോ ചന്ദനവുമായി മലപ്പുറം സ്വദേശികളായ മൂന്ന് പേര് അറസ്റ്റില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ നെല്ലിക്കുന്ന് പുളിയകുന്നന്‍ വീട് റീഷാദ് റഹീം (21), കോഴിപ്പറമ്പ് മഞ്ചേരി മുഹമ്മദ് ഷിതില്‍ (19), മാനഞ്ചേരി കളപ്പംതൊടിക ആഷിഖ് ഇര്ഫാന് (21) എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.
യുവാക്കളില്‍ നിന്നും എട്ടു കഷ്ണങ്ങളായി 32 കിലോ ചന്ദനം കണ്ടെടുത്തു. വണ്ടൂരിലെ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തുകയായിരുന്നെന്ന് യുവാക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
യൂട്യൂബില്‍ കണ്ട വീഡിയോയ്ക്ക് അനുസൃതമായ ചന്ദനമരം കണ്ടെത്തി മുറിച്ചെന്നും തുടര്‍ന്ന് വില്പനയ്ക്കായി കല്പറ്റയിലെത്തിച്ചെന്നുമാണ് പോലീസിന് മൊഴി നല്‍കിയത്. ചന്ദനം കടത്തിയ കാറിന് അപകടസൂചനകള്‍ നല്‍കുന്നതിനായി ഒരു ബൈക്കും ഇവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്നു. കാറും ബൈക്കും യുവാക്കളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post