സനാ: യെമിനില്‍ ഇന്ത്യ നടത്തുന്ന രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര സമൂഹത്തിന്റെ അംഗീകാരം. ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ കുടുങ്ങിയ മറ്റു രാജ്യക്കാരെയും കൂടി രക്ഷിക്കണമെന്ന് ഇന്ത്യയോട് നിരവധി രാഷ്ട്രങ്ങള്‍ അഭ്യര്‍ഥിച്ചു.
യുഎസ്, ഫ്രാന്‍സ്, ജര്‍മനി, ശ്രീലങ്ക, ബംഗ്ലദേശ് തുടങ്ങിയ 26 രാജ്യങ്ങളാണ് പൗരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായി വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ദശരാഷ്ട്ര സഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വ്യോമാക്രമണം ശക്തമായി തുടരുന്നതിനാല്‍ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
അതേസമയം, ആഭ്യന്തരയുദ്ധം രൂക്ഷമായിരിക്കുന്ന യെമനിലെ സനായില്‍ നിന്ന് 1052 ഇന്ത്യക്കാരെ കൂടി ഒഴിപ്പിച്ചു. ഇതുവരെ യെമന്‍ രക്ഷാദൗത്യമായ ഓപ്പറേഷന് റാഹത്ത് വഴി 4000 ഇന്ത്യക്കാരില്‍ നിന്ന് ഇതുവരെ 3300 ഓളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
Discussion about this post