തിരുവനന്തപുരം: സോളാര്‍ കേസിനെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാര്‍ട്ടിയുടെ പൊതുവായ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യസമിതി തീരുമാനമെടുക്കുമെന്നും അതിനു ശേഷം തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.എഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നാണ് വിവരം. ശനിയാഴ്ച നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിനു മുന്നോടിയായി നടന്ന ചര്‍ച്ചകളിലാണ് കേസിനെ ഒറ്റക്കെട്ടായും രാഷ്ട്രീയമായും നേരിടാന്‍ ധാരണയായത്. രാവിലെ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന് ഇത് സംബന്ധിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തി.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാര്‍ട്ടിയുടെ പൊതുവായ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യസമിതി തീരുമാനമെടുക്കുമെന്നും അതിനു ശേഷം തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.എതിരാളികള്‍ സോളാര്‍ കേസ് വീണ്ടും രാഷ്ട്രീയ ആയുധമാക്കുന്നതിനേത്തുടര്ന്ന് യുഡിഎഫിന്റെ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കോട്ടയത്ത് നടക്കുന്ന ആദ്യവിശദീകരണ യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.മുരളീധരന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post