ഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ട ആക്രമണങ്ങളില്‍ സമയബന്ധിതമായി അന്വേഷണം നടത്തണമെന്നും പ്രതികള്‍ക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. മാധ്യമ പ്രവര്‍ത്തകരായ ഗൗരി ലങ്കേഷിന്റെയും ശാന്തനു ബൗമിക്കിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച കേന്ദ്രത്തിന്റെ കത്തിലാണ് ഈ നിര്‍ദേശങ്ങള്‍.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ കടമയാണെന്ന് കത്തില്‍ പറയുന്നു.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ഓരോ പൗരനും ആരെയും ഭയപ്പെടാതെ തങ്ങളുടെ അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. അത് സംരക്ഷിക്കപ്പെടണമെന്നും കേന്ദ്രം ചൂണ്ടികാട്ടുന്നു.
Discussion about this post