മുംബൈയിലെ ബന്ദ്ര റെയില്‍വെ സ്റ്റേഷനടുത്ത് വന്‍തീപിടുത്തം. അപകടത്തില്‍ നിരവധി വീടുകള്‍ കത്തി നശിച്ചു. ബെഹ്റാംപട ചേരിയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക വിവരം.
സമീപത്തുള്ള ബാന്ദ്ര റെയില്‍വെ സ്റ്റേഷനിലേക്ക് തീപടരുകയാണ്. പ്രദേശത്താകെ കറുത്ത പുക മൂടിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
കത്തിയമര്‍ന്ന വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സംഭസ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തെത്തുടര്‍ന്ന് ബാന്ദ്രയില്‍ നിന്നും അന്ധേരിയിലേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.
വീഡിയോ:
I'm outside #Bandra station right now and the fire is BIG now…help needed urgently !! pic.twitter.com/nglF9n93Oo
— Faridoon Shahryar (@iFaridoon) October 26, 2017
Discussion about this post