മലയാളത്തിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച താരജോഡികളായ മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ച വില്ലന്‍ തിയേറ്ററുകളിലെത്തി. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന് ഗംഭീര സ്വീകരണമാണ് തിയറ്ററുകളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
ബി ഉണ്ണികൃഷ്ണനാണ് വില്ലന്‍ സംവിധാനം ചെയ്യുന്നത്. കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും, തെലുങ്ക് താരങ്ങളായ ശ്രീകാന്തും, റാഷി ഖന്നയും വില്ലനിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്, കോട്ടയം നസീര്‍ തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന് തന്നെയാണ്.
മനോജ് പരമഹംസയുടേതാണ് ഛായാഗ്രഹണം. 4 മ്യൂസിക്കാണ് സംഗീതം ഒരുക്കിയത്.
റോക്ലൈന് എന്റര്ടൈന്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്ലൈന് വെങ്കിടേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post