ഡല്‍ഹി: പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡിജിഎംഒ) പാകിസ്ഥാന് പ്രതിനിധിയുമായി നടത്തിയ ഹോട്ട്ലൈന്‍ സംഭാഷണത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാന്റെ അഭ്യാര്‍ത്ഥന മാനിച്ച് മുന്‍കൂട്ടി നിശ്ചയിക്കാതെയുള്ള സംഭാഷണമാണ് ഇന്ന് നടന്നത്.
നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും പ്രകോപനമില്ലാതെ വെടിവയ്പുണ്ടാകുന്നുവെന്ന പാകിസ്ഥാന്റെ വാദം ഡിജിഎംഒ നിഷേധിച്ചു. പാകിസ്താന്റെ ഭാഗത്തുനിന്നും നുഴഞ്ഞുകയറ്റത്തിന് സഹായം നല്‍കുന്നതിന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേര്‍ക്കുണ്ടാകുന്ന പ്രകോപനത്തിന് തിരിച്ചടി നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഇന്ത്യന്‍ സേന കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രദേശവാസികള്‍ക്കു നേരെ ഒരിക്കലും നടപടിയുണ്ടായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയുടെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ പാകിസ്ഥാന് പ്രദേശവാസികളെ നിയോഗിക്കുകയാണെന്നും നിയന്ത്രണ രേഖ കടക്കാന്‍ ഭീകരര്‍ക്ക് നിര്‍ദേശം നല്‍കുകയാണെന്നും ഡിജിഎംഒ ആരോപിച്ചു.
ഈ വര്‍ഷം ആദ്യവും ഡിജിഎംഒ പാകിസ്ഥാനി പ്രതിനിധിക്ക് സമാനമായ രീതിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post