മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലും, സുരേഷും ഗോപിയും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവരുടെ മക്കളായ പ്രണവ് മോഹന്‍ലാലും ഗോകുല്‍ സുരേഷ് ഗോപിയും ഒന്നിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സിനിമരംഗത്ത്. ഇരു താരപുത്രന്മാരും ഒന്നിച്ചുള്ള ചിത്രം വൈറലായതാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.
ജീത്തു ജോസഫ് ഒരുക്കുന്ന ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രണവ്. ഗോകുലാവട്ടെ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഇനി താരപുത്രന്മാര് മലയാള സിനിമ കീഴടക്കുന്ന കാലമാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. മമ്മൂട്ടിയുടെ മകള്‍ ദുല്‍ഖറും മുന്‍നിര താരമായി മാറികഴിഞ്ഞു.
Discussion about this post