മതം പറഞ്ഞ് പേടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരാണ് എസ്ഡിപിഐ പ്രവര്‍ത്തകരെന്നും, ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ എസ്ഡിപിഐയുടെ ശക്തമായ ഗൂഡാലോചനയാണ് നടന്നിരിക്കുന്നതെന്നും ഖുറാന്‍ സുന്നത്ത് സൊസൈറ്റി പ്രവര്‍ത്തക ജാമിദ ടീച്ചര്‍ സമകാലിക മലയാളത്തോട് പറഞ്ഞു.
പര ലോകം പറഞ്ഞ് പേടിപ്പിച്ചാണ് ഹാദിയയെ മതം മാറ്റിയിരിക്കുന്നതെന്നും അവര്‍ ഒറു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ ്ഭിമുഖത്തില്‍ പറഞ്ഞു. സൈക്കോളജിക്കല്‍ ട്രീറ്റ്‌മെന്റ് ചെയ്ത് ഹാദിയയെ കുടുംബത്തില്‍ നിന്നും അടര്‍ത്തി മാറ്റുകയാണ്. അവളുടെ മതത്തിലെ പ്രശ്‌നങ്ങള്‍ എന്താണെന്നോ, മതം മാറ്റിയിരിക്കുന്നത് എന്തിനാണെന്നോ ചോദിച്ചാല്‍ ഹാദിയയ്ക്ക് പറയാന്‍ അറിയില്ല. ഇസ്ലാം മതത്തില്‍ ബിംബാരാധന ഇല്ല, ഇവിടെ ഏകദൈവ ആരാധനയാണ് എന്നൊക്കെയാണ് ഹാദിയ മതം മാറ്റത്തിലുള്ള കാരണമായി പറയുന്നത്. എന്നാല്‍ അയ്യപ്പനെ ആരാധിക്കുന്നവര്‍ക്ക് അയ്യപ്പനാണ് ഏക ദൈവം, ആറ്റുകാലമ്മയെ ആരാധിക്കുന്നവര്‍ക്ക് അവരാണ് ഏക ദൈവം, ശ്രീകൃഷ്ണനെ ആരാധിക്കുന്നവര്‍ക്ക് ശ്രീകൃഷ്ണനാണ് അവരുടെ ഏക ദൈവം. അല്ലാഹുവിനെ ആരാധിക്കുന്നവര്‍ക്ക് അല്ലാഹു അവരുടെ ഏക ദൈവം. ഹാദിയയ്ക്കും ഹിന്ദു മതത്തിലെ ഏതെങ്കിലും ഒരു ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലേ എും് ജാമിദ ടീച്ചര്‍ ചോദിക്കുന്നു.
ബിംബാരാധന ഇസ്ലാമില്‍ ഇല്ലാ എന്ന് പറയുന്നത് ശരിയല്ലെന്നും ഇസ്ലാമില്‍ ഉള്ളത് പോലെ ബിംബാരാധന മറ്റ് എവിടേയും ഇല്ല എന്നും അവര്‍ പറയുന്നു. മക്കാ എന്ന രാജ്യത്തുള്ള കബ എന്നത് ഒരു ബിംബമാണ്. അതിനകത്ത് ഹജിറുല്‍ അസത് എന്നൊരു കല്ലുണ്ട്. അതിനെയാണ് അവര് വലം വയ്ക്കുന്നതും ചുംബിക്കുന്നതും പ്രാര്‍ഥിക്കുന്നതും എല്ലാം. ഇതിലും വലിയൊരു ബിംബാരാധന മറ്റൊരു മതത്തിലും താന്‍ കണ്ടിട്ടില്ല. ഹാദിയയുമായി ഒരു സംവാദത്തിന് താന്‍ തയ്യാറാണെന്നു ജാമിദ ടീച്ചര്‍ പറയുന്നു. ഹാദിയ കോടതിയില്‍ ആദ്യം സത്യവാങ് മൂലം കൊടുത്തതില്‍ ആസിയ എന്നാണ് പേര്. രണ്ടാമത് കൊടുത്തതില്‍ ആദിയ എന്നാണ് പേര്. മൂന്നാമത് പേര് ഹാദിയ എന്നായി. പേരില്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ കഴിയാത്തതില്‍ തന്നെ നമുക്ക് വ്യക്തമാണ് ഹാദിയ അല്ല പദ്ധതികള്‍ തയ്യാറാക്കിയിരുന്നത് എന്ന്. പക്ഷേ ഹാദിയക്ക് പിന്നിലുള്ള ശക്തികള്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കി വെച്ചിരുന്നു. ഹാദിയയെ വിശ്വസിപ്പിക്കാന്‍ വീണ്ടും വീണ്ടും ശ്രമിച്ചാണ് ഈ ബാഹ്യ ശക്തികള്‍ അവളെ ഈ മതത്തിന് അഡിക്റ്റ് ആക്കിയതെന്നും അവര്‍ പറയുന്നു.
മതം മാറാന്‍ ആര്‍ക്കും അവസരം ഉണ്ട്. ആര്‍ക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. പ്രശ്‌നമില്ല. പക്ഷേ ഈ മതം മാറ്റത്തെ കേരള ഹൈക്കോടതി റദ്ദാക്കിയതിനുള്ള കാരണം ആ മതം മാറ്റത്തിന് പിന്നില്‍ ഒരു സംഘടിത മത പരിവര്‍ത്തന ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കോടതിക്ക് അന്വേഷണത്തില്‍ വ്യക്തമായത് കൊണ്ടാണ്.നിര്‍ബന്ധിക മത പരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്നും ജാമിദ ടീച്ചര്‍ പറയുന്നു. പൊന്നാനിയിലുണ്ട് മൗലത്തുല്‍ ഇസ്ലാം, മഞ്ചേരിയിലെ സത്യസരണി അടച്ചുപൂട്ടണം. നിര്‍ബന്ധിത പരിവര്‍ത്തനം മതേതര രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Discussion about this post