കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കെത്തുന്നത് മൂന്ന് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പടെ നേതാക്കളുടെ വന്‍പട തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ മൂന്ന് പ്രമുഖ മന്ത്രിമാര്‍ അടുത്ത ജനുവരിയില്‍ ബിജെപിയില്‍ ചേരുന്ന കന്നഡ പ്രഭ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018 ജനുവരിയില്‍ മൂന്ന് മന്ത്രിമാര്‍ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ് നേതൃത്വവും ആശങ്കയിലാണ്. കോണ്‍ഗ്രസ് മന്ത്രിമാരായ ആര്‍വി ദേശപാണ്ഡെ, പ്രമോദ് മാധവരാജ്, ഈശ്വര ഖാേ്രണ്ഡ എന്നിവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. മുതിര്‍ന്ന ഒരു മന്ത്രിയുടെ മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്തുള്ള നേതാക്കള്‍ നേരത്തെ തന്നെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത് തികച്ചും ആസൂത്രിതമാണെന്നാണ് വിലയിരുത്തലുകള്‍.
ബിജെപിയുടെ ദേശീയ നേതാക്കള്‍ ഇതിനകം മന്ത്രി ദേശപാണ്ഡേയുമായും പ്രമോദ് മാധവരാജുമായും ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കളെ ബിജെപി ക്യാമ്പിലെത്തിക്കാന്‍ ആര്‍എസ്എസും സജീവമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ എംബി പട്ടേലിനോട് ശക്തമായ എതിര്‍പ്പുള്ളയാളാണ് ഈശ്വര ഖാണ്ഡ്രേ. മന്ത്രി ഡി.കെ ശിവകുമാറിനെയും സഹോദരന് സുരേഷിനെയും ബിെജപിയില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
പുത്തൂര്‍ എംഎല്‍എ ശകുന്തള ഷെട്ടിയെ വീണ്ടും പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കവും ബിജെപി നടത്തുന്നുണ്ട്. എസ് കെ കൃഷ്ണയുടെ മധ്യസ്ഥതയില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ താമസിയാതെ ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എബി മലക്ക റെഡ്ഢി, ഡോ.സുധാകര എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമായി പ്രകടമാക്കിയിട്ടുണ്ട്. ഇവരും ബിജെപിയിലേക്ക് എന്നാണ് സൂചന. അഫ്സല്‍പൂര്‍ എംഎല്‍എ മല്ലികയ്യാ ഗുട്ടേധാറും മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമായുള്ള വഴക്കിനെ തുടര്‍ന്ന് ബിജെപിയില്‍ ചേരാനുള്ള ആലോചനയിലാണ്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ വലിയ അതൃപ്തി പുകയുന്നതിന് പിറകെയാണ് മന്ത്രിമാര്‍ ഉള്‍പ്പടെ ഉള്ളവര്‍ പാര്‍ട്ടി വിടുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നേതാക്കള്‍ പാര്‍ട്ടി വിടുന്നത് തടയാന്‍ സിദ്ധരാമയ്യ നേരിട്ട് തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകുന്ന ബിജെപിക്ക് കര്‍ണാടകയില്‍ ഭരണം പിടിക്കുക നിര്‍ണായകമാണ്. ന്യൂനപക്ഷ വോട്ടുകളുടെ ശക്തിയില്‍ അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് സിദ്ധരാമയ്യയും കോണ്‍ഗ്രസും.
Discussion about this post