മുബൈ : ബിസിസിഐ വിലക്കേര്‍പ്പെടുത്തിയ മലയാളി ബൗളര്‍ എസ്.ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് മുന്‍ നായകന് മുഹമ്മദ് അസറുദീന്‍. രാജ്യം കണ്ട മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ശ്രീശാന്ത്. അസറുദീന്‍ അദ്ദേഹത്തിന് മുന്നില്‍ ടീമിന്റെ വാതിലുകള്‍ അടഞ്ഞിട്ടില്ല. ക്ഷമയോടെ കാത്തിരിക്കണമെന്നും ആത്മവിശ്വാസം കൈവിടാതിരുന്നാല്‍ തിരിച്ചുവരവ് സാധ്യമാകുമെന്നും അസറുദീന്‍ പറഞ്ഞു.
2013 ഐപിഎല്ലിലാണ് ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള മത്സരത്തില്‍ ഒത്തുകളി നടത്തിയെന്ന കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ ശ്രീശാന്തിനെയും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരെയും 2015 ല്‍ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം ബിസിസിഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.സ്കോട്ട്ലാന്‍ഡ് ലീഗില്‍ കളിക്കാനുള്ള എന്‍ഒസി നല്‍കണമെന്ന ശ്രീശാന്തിന്റെ ആവശ്യവും ബിസിസിഐ അംഗീകരിച്ചില്ല.
ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ ശ്രീശാന്ത് നല്കിയ ഹര്‍ജി പരിഗണിച്ച് സിംഗിള്‍ ബെഞ്ച് വിലക്ക് എടുത്ത് കളഞ്ഞെങ്കിലും ബിസിസിഐ നല്കിയ അപ്പീലില്‍ ഡിവിഷന് ബെഞ്ച് വിലക്ക് തുടരാന്‍ അനുവദിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ശ്രീശാന്ത്.
Discussion about this post