കൊല്ലം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ആര്‍എസ്പി രംഗത്ത്. സിപിഐ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേരണമെന്നും, ഇടതുമുന്നണിയില്‍ തുടര്‍ന്നാല്‍ സിപിഐ ആട്ടും തുപ്പുമേറ്റ് നശിക്കുമെന്നും ആര്.സി.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.
തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയെ പ്രശംസിച്ച് കോണ്‍ഗ്രസ്സ് രംഗത്തുവന്നതിന് പിന്നാലെയാണ് ആര്‍എസ്പിയുടെ നീക്കം. തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിയത് സിപിഐയാണന്ന അഭിന്ദനവുമായി എം.എം ഹസനാണ് രംഗത്തെത്തിയിരുന്നത്.
കയ്യേറ്റങ്ങളുടെ കാര്യത്തില്‍ സിപിഐ അഴിമതിവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. തോമസ് ചാണ്ടിക്കുവേണ്ടി വിവേക് തന്‍ഖ വന്നതിനെതിരെ പരാതി നല്‍കിയെന്നും എം.എം.ഹസന് പറഞ്ഞു.
Discussion about this post