തിരുവനന്തപുരം: വൈക്കം സ്വദേശിനി അഖിലയുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ജമാഅത്ത് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. ഹൈക്കോടതിയിലെ കേസ് മറച്ചുവച്ചാണ് അഖില ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്ന സര്‍ട്ടിഫിക്കറ്റ് ഷെഫിന്‍ ജഹാന്‍ തരപ്പെടുത്തിയതെന്ന് കൊല്ലം ചാത്തിനാംകുളം ജമാ അത്ത് സെക്രട്ടറി സി.എ. മുഹമ്മദ് ഖനീഫ പറഞ്ഞു.
അഖില ഹൈക്കോടതിയുടെ സംരക്ഷണയില്‍ ആയിരുന്നപ്പോഴാണ് വിവാഹം ഷെഫിന്‍ ജഹാന്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇത് കോടതി നടപടിക്രമങ്ങളുടെ ലംഘനമാണ്. കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. എന്നാല്‍ ജമാ അത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കേസ് മറച്ച് വച്ച് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു.
ഇതിലേക്ക് അഖില പേരുമാറ്റി ഹാദിയായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു എന്ന് കാണിച്ച് ജമാ അത്തിന് അപേക്ഷ നല്‍കി. സര്‍ട്ടിഫിക്കറ്റ് നല്‍കും മുമ്പ് ഇതുമായി ബന്ധപ്പെട്ട് കോടതി കേസുകള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് അപേക്ഷ നല്‍കിയവരോട് ജമാ അത്ത് ആരായും. കേസുകള്‍ ഇല്ലെങ്കില്‍ മാത്രമെ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. എന്നാല്‍ അഖിലയുടെ വിവാഹവുമായി ബന്ധപ്പെട്ട് കേസുകള്‍ ഇല്ല എന്ന സത്യവാങ്മൂലം ഷെഫിന്‍ ജമാ അത്തിന് നല്‍കിയാണ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്.
ജഹാന്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ചതായി ജമാ അത്ത് സെക്രട്ടറി പറഞ്ഞു. അഖില കേസുമായി ബന്ധപ്പെട്ട് സമൂദായത്തെ കൂടെ നിര്‍ത്തുന്നതിനു വേണ്ടിയാണ് ഷെഫിന്‍ ഇത്തരത്തിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. ജമാ അത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതോടെയാണ് മുസ്ലീം സമുദായം ഷെഫിനു പിന്നില്‍ അണിനിരന്നത്. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റാണ് സംഘടിപ്പിച്ചതെന്ന് സമുദായം അറിഞ്ഞില്ലെന്നും ജമാ അത്ത് സെക്രട്ടറി പറഞ്ഞു.
Discussion about this post