സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷിയും. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്യുന്നതിന് മുന്‍പ് ചിത്രം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ രംഗത്തുവന്നത്.
ചിത്രം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കാണുകയോ സര്‍ട്ടിഫൈ ചെയ്യുകയോ ചെയ്യുന്നതിന് മുന്‍പ് അത് പ്രദര്‍ശിപ്പിക്കുകയും ചാനലുകളില്‍ അതിന്റെ റിവ്യു വരികയും ചെയ്തത് തെറ്റാണെന്ന് ടൈംസ് നൗവിന് നല്കിയ അഭിമുഖത്തില്‍ പ്രസൂണ്‍ ജോഷി പറഞ്ഞു. ഇപ്പോഴത്തെ സംവിധാനങ്ങളെ തകര്‍ക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികളെന്ന് പ്രസൂണ്‍ ജോഷി കുറ്റപ്പെടുത്തി. അവനവന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് സര്ട്ടിഫിക്കേഷന് പ്രക്രിയയെ പരിഗണിക്കുന്നത് ആശാസ്യകരമായ സംഗതിയല്ലെന്നുംജോഷി പറഞ്ഞു.
ചിത്രം സര്‍ട്ടിഫൈ ചെയ്യാന്‍ സമര്‍പ്പിച്ചതുതന്നെ അപൂര്‍ണമായ രേഖകളുമായാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നിട്ടാണ് അവര്‍ ബോര്‍ഡിനെതിരെ പരാതി ഉന്നയിക്കുന്നത്. ചില സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രം മടക്കിയയച്ചത്. ചിത്രം സാങ്കല്പിക കഥയാണോ ചരിത്രമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇതില്‍ വിശദീകരണം തേടിയിരിക്കുകയാണ് ബോര്‍ഡ്. ഈ രേഖ സമര്‍പ്പിക്കാതെയാണ് അവരിപ്പോള്‍ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്പ്രസൂണ് ജോഷി പറഞ്ഞു.
Discussion about this post